Mukkam
ആവേശമായി വോളിബോൾ ടൂർണമെന്റ്

മുക്കം : ഇരുവഴിഞ്ഞി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നെല്ലിക്കാപൊയിൽ നടത്തിയ രണ്ടാമത് വോളി ലീഗ് നാടിനെ ആവേശത്തിലാഴ്ത്തി. തോട്ടത്തിൽ കടവ് മൈതാനത്ത് നടന്ന ടൂർണമെന്റിൽ ആറുടീമുകൾ മാറ്റുരച്ചു. ടീം ചിന്നാടൻസ് തോട്ടത്തിൻ കടവ് വിജയികളായി.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കളിക്കാർക്ക് പ്രോത്സാഹനവുമായി ഗാലറിയിൽ ഉണ്ടായിരുന്നു.
മുക്കം നഗരസഭാ കൗൺസിലർ നൗഫൽ മല്ലശ്ശേരി, കെ.വി. കുര്യച്ചൻ, ആൻസി സെബാസ്റ്റ്യൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആനന്ദ്, പ്രജീഷ്, വിനോദ് തുടങ്ങിയവർ മത്സരത്തിനു നേതൃത്വം നൽകി.