കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന് കീഴിൽ നീതി ലാബും പോളിക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു.

കൂടരഞ്ഞി: ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന നീതി ലാബിൻ്റെയും പോളിക്ലിനിക്കിൻ്റെയും ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. റസിയനീതി ലാബിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ മുഖ്യാതിഥിയായി.
റോസിലി ജോസ്, ഹെലൻ ഫ്രാൻസിസ്,ജോസ് തോമസ് മാവറ, ജോർജ്ജ് വർഗ്ഗീസ്, പ്രിൻസ് കാര്യപുറം, കാതറിൻ പള്ളിക്കുന്നേൽ, ജലീൽ കൂടരഞ്ഞി,ജോസ് മടപ്പിള്ളിൽ,എം.ടി. സൈമൺ മാസ്റ്റർ, എൻ.ഐ. അബ്ദുൽ ജബ്ബാർ, വിൽസൻ പുല്ലുവേലിൽ, ഫിബി സെബാസ്റ്റ്യൻ, ബേബി തടത്തിൽ,ജോൺ വയനാപ്പാലയിൽ, മുഹമ്മദ് പാതിപറമ്പിൽ, ഹമീദ് ആറ്റുപുറം .ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ഡയറക്ടർ സജി പെണ്ണാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.