CharamamKoodaranjiKozhikode

പൂവാറൻതോട് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൂടരഞ്ഞി: പൂവാറൻതോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്.

എറണാകുളത്ത് കേബിൾ ടി.വി ഓപ്പറേറ്ററായി ജോലി ചെയ്ത് വരുകയായിരുന്ന അമലിനെ ഇന്നലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെക്ക് മാറ്റി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പൂവാറൻതോട് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

മാതാവ്: മേരി

സഹോദരൻ: മിലൻ

Related Articles

Leave a Reply

Back to top button