Koodaranji
കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൂടരഞ്ഞി: കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പ്
സർക്കാരിന്റെ രണ്ടാം വാർഷിക 100ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയും ഗ്രാമപഞ്ചായത്തും സംയുക്തമായി കുട്ടികളുടെ സ്വഭാവ പഠന പ്രശ്നങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ‘സദ്ഗമയ’ നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൂമ്പാറ ഹോമിയോ ഡിസ്‌പെൻസറിയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർ സീന ബിജു, എച്ച്.എം.സി അംഗം നോബിൾ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരായ സതീഷ് കുമാർ, സലി പി.കെ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.