Mukkam

ഭിന്നശേഷിക്കാർക്ക് തണലായി ജനകീയ കുടവിപണനമേള ഒരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ

മുക്കം: വേനലവധിക്കാലത്ത് ഭിന്നശേഷിക്കാരുടെ പ്രതീക്ഷകൾക്ക് തണലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർ. എൻ.എസ്.എസ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പ്രഭ പദ്ധതിയുടെ ഭാഗമായാണ് തണൽ വിപണനമേള ഒരുക്കിയത്. ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ ചേന്ദമംഗല്ലൂർ ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ വാസുവിന് കുട നൽകി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

ഭിന്നശേഷിക്കാർ നിർവിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണി കണ്ടെത്താൻ സഹായിക്കുകയാണ് തണൽ പദ്ധതിയുടെ ലക്ഷ്യം. ചേന്ദമംഗല്ലൂർ അങ്ങാടിയിലാണ് കുട്ടികൾ കുടവിൽപ്പനയ്ക്കായി സ്റ്റാൾ ഒരുക്കിയത്. ഭിന്നശേഷിക്കാരായ മുഹമ്മദലി, ഷമീർ, ഷരീഫ് എന്നിവരുണ്ടാക്കിയ കുടകൾക്ക് വിപണി കണ്ടെത്താനാണ് കുട്ടികൾ സ്റ്റാളൊരുക്കിയത്. ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ് കോഴിക്കോട് ജില്ലാ നോർത്ത് കോ-ഓർഡിനേറ്റർ എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ ഫൈസൽ, എ അബ്ദുൽ ഗഫൂർ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, സുബൈർ കൊടപ്പന, ഉമ്മർ പുതിയോട്ടിൽ, മുൻ പ്രിൻസിപ്പൽ ടി അബ്ദുള്ള, സില്ലി ബി കൃഷ്ണൻ, കെ ജിൻഷി, പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ, എൻ.കെ സലീം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button