Mukkam
മുക്കം നഗരസഭാ ഓഫീസിലേക്ക് ബി.ജെ.പി മാർച്ചും ധർണയും നടത്തി

മുക്കം: സംസ്ഥാന സർക്കാരിന്റെ കെട്ടിടനികുതി കൊള്ളയ്ക്കും അഴിമതിക്കുമെതിരേ ബി.ജെ.പി മുക്കം നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി. ബി.ജെ.പി മുക്കം മണ്ഡലം പ്രസിഡന്റ് സി.ടി ജയപ്രകാശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
യു.ടി ഹരിദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ എം.ടി വേണുഗോപാൽ, വിശ്വനാഥൻ നികുഞ്ജം, ബിനോജ് ചേറ്റൂർ, പി.എസ് അഖിൽ, സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ, ബാലകൃഷ്ണൻ വെണ്ണക്കോട്, രജിത കുപ്പോട്, സുലോചനാ ചന്ദ്രൻ, ദീപീഷ്, ചന്ദ്രൻ കരുവങ്ങൽ തുടങ്ങിയവർ സംസാരിച്ചു.