AnakkampoyilThiruvambady
തിരുവമ്പാടി സാന്ത്വനം കോളനിയിലെ ജലസംഭരണി തകർന്നു

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ-പതങ്കയം റോഡിൽ സാന്ത്വനം കോളനിയിലെ കൂറ്റൻ ജലസംഭരണി തകർന്നു. പതിനായിരം ലിറ്റർ ശേഷിയുണ്ടായിരുന്ന സംഭരണിയാണ് തകർന്നത്. ഇതോടെ 11 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
2012ലെ ഉരുൾപൊട്ടലിൽ ഇരകളായവരെ പുനരധിവസിപ്പിച്ച് താമരശ്ശേരി രൂപത നിർമ്മിച്ച് നൽകിയ ജലസംഭരണിയാണിത്. പുതിയ സംഭരണി സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.