Punnakkal
പുന്നക്കൽ ഉറുമിയിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു

പുന്നക്കൽ: ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
കെ.എസ്.ഇ.ബിയൂടെ കരാർ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
കൂടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കാണാതായ വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.