കൂടരഞ്ഞിയിൽ പ്ലസ്ടു വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വായ്പാ ശില്പശാല നാളെ നടക്കും

കൂടരഞ്ഞി: പ്ലസ്ടു പഠിക്കുന്നവർക്കും പ്ലസ്ടു പരീക്ഷ എഴുതിയവർക്കും വേണ്ടി എജുക്കേഷൻ ലോണിസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 16ന് രാവിലെ 10 മണിക്ക് കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാഭ്യാസ വായ്പ ശില്പശാല സംഘടിപ്പിക്കുന്നു.
പ്ലസ്ടു കഴിഞ്ഞ് പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുവാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ സഹായിക്കുവാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
വിദഗ്ദർ ക്ലാസെടുക്കുന്ന ശില്പശാല തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് മുഖ്യാതിഥിയാകും. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ വി തോമസ് ഇലവുങ്കൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾക്ക് 9544944933 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.