Mukkam
മുക്കത്ത് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

മുക്കം: എൻ.ജി.ഓ അസോസിയേഷൻ മുക്കം എസ്.കെ പാർക്കിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എൻ.ജി.ഓ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് പ്രസിഡന്റ് പി അരുൺ അധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു.
എ.എച്ച്.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം സെബാസ്റ്റ്യൻ ജോൺ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പ്രദീപൻ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ശശികുമാർ കാവാട്ട്, ടി ഹരിദാസൻ, മധു രാമനാട്ടുകര, വി വിപീഷ്, കെ ഫവാസ്, കെ സജീവ് കുമാർ, സൂഫിയാൻ ചെറുവാടി, മാധവൻ കൊളങ്ങര തുടങ്ങിയവർ സംസാരിച്ചു.