Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ കുട വിപണന മേള സംഘടിപ്പിച്ചു

കൊടിയത്തൂർ: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച കുടകൾക്ക് വിപണി കണ്ടെത്തി നൽകി കൊടിയത്തൂർ ജി.എം യു.പി സ്കൂൾ. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കുടകളുടെ ആദ്യ വില്പന കൊറ്റങ്ങൽ കാഞ്ചനമാല എസ്.എസ്.ജി കൺവീനർ റസാഖ് കൊടിയത്തൂരിന് നൽകി ഉദ്ഘാടനം ചെയ്തു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് അഡ്വ.ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ നസീർ, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി.ടി അബ്ദുറഹിമാൻ, നാസർ കൊളായി, എസ്.എം.സി വൈസ് ചെയർമാൻ നൗഫൽ, സീനിയർ അസിസ്റ്റന്റ് എം.കെ ഷക്കീല, അധ്യാപകരായ റഷീദ്, എം.കെ മുഹമ്മദ് ബഷീർ, എം.പി ജസീദ തുടങ്ങിയവർ സംസാരിച്ചു.