Kodanchery
കോടഞ്ചേരിയിൽ നിന്ന് കേരള ഹാൻഡ് ബോൾ ടീമിലേക്ക് 3 പേർ

കോടഞ്ചേരി: മധ്യപ്രദേശിൽ വച്ച് നടക്കുന്ന 66ാമത് നാഷണൽ സ്കൂൾ ഗെയിംസിലേക്കുള്ള അണ്ടർ 19 പെൺകുട്ടികളുടെ കേരള ഹാൻഡ്ബോൾ ടീമിലേക്ക് വേളംകോട് സെൻ്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആൻ മരിയ ബെൽജിയും അണ്ടർ 19 ആൺകുട്ടികളുടെ ടീമിലേക്ക് കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ടിനു ഷാജിയും അൻസിൽ ജോൺസും തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 6 മുതൽ 12 വരെ മധ്യപ്രദേശിലെ ഭോപ്പാലിൽ വച്ചാണ് മത്സരം നടക്കുന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ആൻ മരിയ ബെൽജിയും ആൺകുട്ടികളുടെ വിഭാഗത്തിൽ ടിനുവും അൻസിലും മാത്രമാണ് കേരള ടീമിലേക്ക് യോഗ്യത നേടിയത്.