എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൊയ്ത് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സ്‌കൂളുകൾ

തിരുവമ്പാടി: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം കൊയ്ത് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സ്‌കൂളുകൾ. കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ 231 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 55 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 152 കുട്ടികൾ പരീക്ഷയെഴുതിയതിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. കക്കാടംപൊയിൽ സെൻമേരിസ് ഹൈസ്കൂളിൽ 27 കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചവരുടെ എണ്ണം നാലാണ്. മരംചാട്ടി മേരിഗിരി ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 16 കുട്ടികളും വിജയിച്ചു.
ആനയാംകുന്ന് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 134 പേരിൽ 19 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി.തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 260 കുട്ടികൾ പരീക്ഷ എഴുതിപ്പോൾ 42 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. ജില്ലയിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ 165 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയത്. ചെറുവാടി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളും തോട്ടുമുക്കം ഹൈസ്‌കൂളും പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളും 100 ശതമാനം വിജയം കരസ്ഥമാക്കി.