Pullurampara
പുല്ലുരാംപാറയിൽ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്

പുല്ലൂരാംപാറ: മലയോര ഹൈവേയിൽ പുല്ലുരാംപാറയിൽ മിൽമ പാൽ ഡെലിവറി പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. റോഡിനു സൈഡിലെ സംരക്ഷണ വേലി തകർത്ത് ഇടിച്ചുകയറിയ വാഹനത്തിലെ ജീവനക്കാരായ ഓമശ്ശേരി മാങ്ങാട് സ്വദേശികളായ ഉണ്ണി, ശിവദാസൻ എന്നിവർക്ക് പരിക്കേറ്റു.
പ്രദേശവാസികളും മുക്കം ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി പോലീസും സ്ഥലത്തെത്തിയിരുന്നു.