Kodanchery
പതങ്കയത്ത് പരിശോധന കർശനമാക്കി കോടഞ്ചേരി പോലീസ്

കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്തിലേക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എതിർപ്പിനെ അവഗണിച്ച് എത്തുന്നവരെ കർശനമായി താക്കീത് ചെയ്തും ബോധവൽക്കരണ നടത്തിയും പോലീസ് തിരിച്ചയച്ചു. എല്ലാ അറിയിപ്പുകളേയും അവഗണിച്ച് നൂറ് കണക്കിനാളുകളാണ് പതങ്കയം സന്ദർശിക്കുവാൻ എത്തുന്നത്.
അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശിഷാ നടപടികൾ സ്വീകരിക്കുമെന്ന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.ഐ കെ.സി അഭിലാഷ് അറിയിച്ചു. കഴിഞ്ഞദിവസം പതങ്കയത്ത് ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. 20ൽ അധികം മരണങ്ങളാണ് ഇതിനോടകം ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് നടന്നിട്ടുള്ളത്.