Kodiyathur
കൊടിയത്തൂരിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കുളങ്ങര അങ്ങാടിയിൽ പാതി വഴിയിൽ നിലച്ച ട്രെനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, ഇൻ്റർലോക്ക് പ്രവൃത്തി പുനരാരംഭിക്കുക, അങ്ങാടിയെ ദുർഗന്ധത്തിൽ നിന്നും മോചിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കുളങ്ങര കോൺഗ്രസ് കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ ബഷീർ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു. ഷഫീഖ് കുളങ്ങര അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിഹാബ് മാട്ടുമുറി, കെ.പി സുബ്രഹ്മണ്യൻ, രതീഷ്, ബഷീർ പി.കെ, മാധവൻ, നൗഷാദ്, മുനീർ, ജംഷീദ്, അനിൽ, യു.പി മമ്മദ്, ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.