PulluramparaThiruvambady
പുല്ലൂരാംപാറ ഇ.എം.എസ് സ്മാരക മന്ദിരം കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ: സി.പി.ഐ(എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ഓഫീസ് ഇ.എം.എസ് സ്മാരക മന്ദിരം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് പതാക ഉയർത്തി.
മത്തായി ചാക്കോ സ്മാരക വായനശാലയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ നിർവഹിച്ചു. കെ.ഡി ആന്റണി റിപ്പോർട്ട് അവതരണം നടത്തി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, ജോസ് മാത്യു, തുടങ്ങിയവർ പങ്കെടുത്തു