AdivaramKodanchery
നോളജ് സിറ്റിയില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി

കൈതപ്പൊയിൽ: മഴക്കാലമെത്തുന്നതിന്റെ മുന്നോടിയായി മര്‍കസ് നോളജ് സിറ്റിയില്‍ ശുചീകരണ പ്രവർത്തി നടത്തി. പ്ലാസ്റ്റിക് മുക്ത ക്ലീന്‍ സിറ്റിയായ നോളജ് സിറ്റിയിലെ വിവിധ ഡിപാര്‍ട്‌മെന്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് പ്രധാന ഇടങ്ങള്‍ ശുചീകരിച്ചത്.
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് സംസ്‌കരിക്കുന്നത്. ശുചീകരണ തൊഴിലാളികള്‍ നിത്യേനെ നടത്തുന്ന ശുചീകരണത്തിന് പുറമെയാണ് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികളായ അഡ്വ.ശംവീല്‍ നൂറാനി, ഡോ.നിസാം, പി.യു ഉമ്മര്‍ ഹാജി തുടങ്ങിയവർ നേതൃത്വം നല്‍കി.