Kodanchery
മിനാർ ജലവൈദ്യുത പദ്ധതി ജീവനക്കാരെ ആദരിച്ചു

കോടഞ്ചേരി: പതങ്കയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയ മിനാർ ജലവൈദ്യുത പദ്ധതിയിലെ പന്ത്രണ്ട് ജീവനക്കാരെ സായ് ദുരന്ത നിവാരണ ടീം കേരളയുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
മിനാർ ജലവൈദ്യുത പദ്ധതിയുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സായ് ടീമിന്റെ പ്രവർത്തകരായ സിനീഷ് കുമാർ സായ്, നജ്മുദീൻ മുറമ്പാത്തി, ഷാജി താമരശ്ശേരി, ബിബി കോടഞ്ചേരി, പദ്ധതി മാനേജർ ബൈജു, അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.