Kodiyathur
മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിനു മുൻപിൽ എൽ.ഡി.എഫ് ധർണ്ണ നടത്തി

കൊടിയത്തൂർ: വാടകയ്ക്ക് പ്രവർത്തിക്കുന്ന എം.സി.എഫ് കെട്ടിടം നിറഞ്ഞു കവിഞ്ഞതിനെത്തുടർന്ന് വാർഡുകളിലും മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുന്ന മാലിന്യ ചാക്കുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാട്ടുമുറി എം.സി.എഫ് കേന്ദ്രത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി ചന്ദ്രൻ, സന്തോഷ് സബാസ്റ്റ്യൻ,
സി ഹരീഷ്, ജുനൈദ് തെക്കേപ്പാട്ട്, എ.പി കബീർ, സത്യൻ ജീറോഡ്, സുനിൽ പി, കരീം കൊടിയത്തൂർ, ഗിരീഷ് കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.