Thiruvambady
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം ശ്രീ നാരായണ മിഷൻ എ എൽ പി സ്കൂളിൽ
ലഹരി വിരുദ്ധ ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തി.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം രാധാമണി ദാസൻ ഉദ്ഘാടനം ചെയ്തു.
മാനേജ്മെന്റ് പ്രതിനിധി ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി എ എസ് ഐ എ ടി സിന്ധു ബോധവൽക്കരണ ക്ലാസ് എടുത്തു.
തിരുവമ്പാടി സിവിൽ പോലീസ് ഓഫീസർ ജിഷാദ് ഹസൻ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപിക റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രശ്മിത എ ടി നന്ദിയും പറഞ്ഞു.
ചടങ്ങിന്റെ അവസനം പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങൾ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് നശിപ്പിച്ചു.