Kodanchery
വലിയകൊല്ലിയിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി

കോടഞ്ചേരി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പിക്കെതിരേ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വലിയകൊല്ലി ബൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് സണ്ണി പുറപ്പുഴയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജെയിംസ് അഴകത്ത്, വിൽസൺ തറപ്പിൽ, ബെന്നി കുളങ്ങരത്തൊട്ടിയിൽ, ജോർജ് കാരയ്ക്കാത്തറ, തോമസ് മുതുപ്ലാക്കൽ, ഷാജു കാരുപ്പാറ, ജോയ് വട്ടക്കുന്നേൽ, ജോസ് കാട്ടാകുടിയിൽ, ജോമി കണ്ടത്തുംകര, ജോർജ് കളപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.