Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി ബിന്നുകൾ സ്ഥാപിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കുന്നതിന് ശുചിത്വ മിഷൻ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കി നൽകിയ ബിന്നുകളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സിബി ചിരണ്ടായത്ത് നിർവഹിച്ചു.
എൻ.എസ്.എസ് വോളണ്ടിയേഴ്സ് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ബിന്നുകളിൽ വേർതിരിച്ച് നിക്ഷേപിച്ചു. എൻ.എസ്.എസ് ലീഡർമാരായ ഫേബ മത്തായി, ഗൗതം പി രാജു, പ്രോഗ്രാം ഓഫീസർ സ്മിത കെ, അധ്യാപകർ, പ്രിൻസിപ്പൽ തുടങ്ങിയവർ നേതൃത്വം നൽകി.