വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു. ചെറുകിട വ്യാപാരികളുടെ വയറ്റത്തടിച്ചുകൊണ്ട് ഓൺലൈൻ വ്യാപാരം നടത്തുന്ന വൻകിട കോർപ്പറേറ്റുകൾക്ക് വ്യാപാര സെസ് ഏർപ്പെടുത്തണമെന്നും അങ്ങനെ ലഭിക്കുന്ന തുക ചെറുകിടവ്യാപാരികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്യവെ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.
തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ വച്ച് യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സണ്ണി തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, അബ്ദുൽ ഗഫൂർ, കെ.ജെ ജയ്‌സൺ, അഷ്‌റഫ് മൂത്തേടത്ത്, പി.കെ ബാപ്പു ഹാജി, എ.വി.എം കബീർ, റഫീഖ് മാളിക, സലിം രാമനാട്ടുകര, കെ സരസ്വതി, പി പ്രേമൻ, ജിൽസ് പെരിഞ്ചേരി, പി.ജെ ജോസഫ് പൈമ്പിള്ളി, അസ്‌ലം മുക്കം, കെ.എൻ ചന്ദ്രൻ, വി ഗിരീഷ്, ജാൻസി, വിജയമ്മ, എബ്രഹാം ജോൺ, ജൂവൽ മനോജ് തുടങ്ങിയവർ സംസാരിച്ചു.