Kodanchery
മലയോര ഹൈവേയിൽ കാർ അപകടത്തിൽ പെട്ടു

കോടഞ്ചേരി: മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപത്ത് കാർ അപകടത്തിൽ പെട്ടു. കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല.
ചെമ്പുകടവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിൽ തകർന്നു. വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയിൽ വേഗത്തിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം എന്ന് കരുതപ്പെടുന്നു.