Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരക്ക് സ്വീകരണം നൽകി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരയ്ക്ക് കാരമൂല പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർമാൻ കാരാട്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശ്ശേരി ബാങ്ക് ഡയറക്ടർ എ.പി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി ജംഷീദ് ഒളകരയെ ആദരിച്ചു. വി.എൻ ജംനാസ് മുഖ്യാഥിതിയായി.

കൺവീനർ ആലിക്കുട്ടി പഴംതോപ്പിൽ, അബ്ദു മാസ്റ്റർ പഴനിങ്ങൽ, മജീദ് വെള്ളലശ്ശേരി, സാദിഖ് അലി പുല്പറമ്പിൽ, ഭൂപതി മാങ്കുന്നുമ്മൽ, വിജയലക്ഷ്മി ടീച്ചർ, എം.പി സുജാത, റജീന കിഴക്കേയിൽ, അത്തോളി കുഞ്ഞിമുഹമ്മദ്, പുഷ്പാവതി താളിപ്പറമ്പിൽ തുടങ്ങിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button