Kodanchery

നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

കോടഞ്ചേരി: നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായി.

കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയതും തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിനെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതുമായ ഈങ്ങാപ്പുഴ ഓമശ്ശേരി റോഡിന്റെ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള നവീകരണ പ്രവർത്തിയാണ് പൂർത്തിയായത്.
7.50 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. 6.1 കിലോമീറ്റർ ദൂരത്തിലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഉദ്ഘാടന ചടങ്ങിൽ സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി, എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി.കെ റിപ്പോർട്ട്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ഷിൻജോ തൈക്കൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button