Koodaranji
വീട്ടിപ്പാറയിൽ സമാന്തര നടപ്പാല നിർമാണം പുരോഗമിക്കുന്നു

കൂടരഞ്ഞി: മലയോരഹൈവേ നിർമാണപ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന കൂടരഞ്ഞി-കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലത്തിന് സമാന്തരമായി നടപ്പാല നിർമ്മാണം പുരോഗമിക്കുന്നു.
ഇത് വഴിയുള്ള ഗതാഗതം ജൂൺ 22 മുതൽ പാലം പ്രവർത്തി പൂർത്തിയാകുന്നത് വരെ നിരോധിച്ചതിനെ തുടർന്ന് വാഹന ഗതാഗതവും കാൽനടയാത്രയും സ്തംഭിച്ചതോടെ പാലത്തിന് ബദലായി താത്കാലിക ഗതാഗത സംവിധാനം ഒരുക്കണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.