പെൻഷൻ പരിഷ്കരണം സമയബന്ധിതമായി നടത്തണം; കെ.എസ്.എസ്.പി.യു കാരശ്ശേരി യൂണിറ്റ് കൺവൻഷൻ

കാരശ്ശേരി: പെൻഷൻ പരിഷ്കരണവും ക്ഷാമബദ്ധയും യഥാസമയം അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു കാരശ്ശേരി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. പ്രഖ്യാപിക്കുന്ന ഡി.എ യഥാസമയം വിതരണം നൽകാത്തതും ശമ്പള, പെൻഷൻ പരിഷ്കരണം നിശ്ചിത സമയത്ത് നടക്കാത്തതുമാണ് വലിയ കുടിശ്ശിക വരാനും പെൻഷൻകാർക്ക് യഥാസമയം ഇതൊന്നും ലഭിക്കാത്തതുമെന്നും കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിന്റെ ബാക്കിയുള്ള രണ്ടു ഗഡുക്കളും അടിയന്തരമായി വിതരണം ചെയ്ത് ജീവിച്ചിരിക്കുമ്പോൾ ഉപകാരപ്പെടുന്നതിന് അവസരമുണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.വി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.പി മുരളീധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കേരളാ ബ്ലഡ് ഡിസീസ് പ്രൊട്ടക്ഷൻ കൗൺസിൽ ജന.സെക്രട്ടറിയുമായ കരീം കാരശ്ശേരിയെ കെ.വി ജോസഫ് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ രക്ഷാധികാരി എം.പി അസൈൻ നാവാഗത അംഗങ്ങളെ സ്വീകരിച്ചു. കൈത്താങ്ങ് പദ്ധതി എം ഉണ്ണി കൃഷ്ണനിൽ നിന്ന് തുക സ്വീകരിച്ച് ബ്ലോക്ക് പ്രസിഡന്റ് എം.എ സൗദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി വീരാൻകുട്ടി, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ കാരാട്ട് കൃഷ്ണൻ കുട്ടി, പി.ടി അഹമ്മദ് കുട്ടി, യൂണിറ്റ് സെക്രട്ടറി കെ.സി അബ്ദുസമദ്, ട്രഷറർ മുഹമ്മദ് കക്കാട്, സുനീത കാരാട്ട്, എൻ മുഹമ്മദ് ബഷീർ, അഷ്റഫ് ചാലിൽ തുടങ്ങിയവർ സംസാരിച്ചു.