Karassery
കാരശ്ശേരിയിൽ മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുറ്റിപറമ്പ് സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ ലാൽ ക്ലാസ്സ് എടുത്തു. ആശാ വർക്കർ ദേവി മാന്ത്ര, വാർഡ് വികസന സമിതി കൺവീനർ കെ കൃഷ്ണദാസൻ, അംഗനവാടി ടീച്ചർ വി റോജ, എ.ഡി.എസ് പ്രസിഡന്റ് സ്മിത ഷാജി, കുട്ടി പാർവതി ടീച്ചർ, വർഷ കെ.പി തുടങ്ങിയവർ സംസാരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച വാർഡിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കും.