Karassery
മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കാരശ്ശേരിയിൽ പ്രധിഷേധ പ്രകടനം നടത്തി
കാരശ്ശേരി: മുൻ എം.എൽ.എ ജോർജ് എം തോമസിനെ പാർട്ടി കുറ്റക്കാരനെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ച പരിപാടി ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ ഉദ്ഘാടനം ചെയ്തു.
എം.ടി അഷ്‌റഫ്, വി.പി സ്മിത, സാദിഖ് കുറ്റിപറമ്പ്, ജംഷിദ് ഒളകര, റിൻസി ജോൺസൺ, മുഹമ്മദ് ദിഷാൽ, എം.എ സൗദ ടീച്ചർ, ഉണ്ണികൃഷ്ണൻ, റീന പ്രകാശ്, റോയ് മാസ്റ്റർ, നിഷാദ് വീച്ചി, ഷാനിബ്, ജാഫർ ചോണാട്, സജീവ് ചോണാട്, കുഞ്ഞാലി മമ്പാട്ട്, അഷ്‌റഫ് തച്ചാറമ്പത്, ശാന്തദേവി, തനുദേവ് തുടങ്ങിയവർ സംസാരിച്ചു.