Adivaram

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ആദരവ് നൽകി

അടിവാരം: ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് മിക്സ് പ്ലസ് ബൈക്കേഴ്സ് ക്ലബ് ആദരവ്‌ നൽകി. വയനാട് മിൽട്ടൻ ഹോട്ടലിൽ വച്ച് നടന്ന പരിപാടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് ഉപഹാരം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

പ്രേംജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ അബൂബക്കർ, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ പി.കെ സുകുമാരൻ, മൊയ്തു മുട്ടായി, മിക്സ്‌ പൾസ് അംഗങ്ങളായ ഡോ.ജിതേന്ദ്രനാഥ്‌, ഡോ.ലിജിൻ ചന്ദ്രൻ, ഡോ.നവീൻ മോഹൻ, ഡോ.നവീൻ, ഡോ.സിംകിൻ സൂര്യ തുടങ്ങിയവർ സംസാരിച്ചു. സംരക്ഷണ സമിതി പ്രവർത്തകർക്കൊപ്പം മിക്സ്‌ പൾസ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.

Related Articles

Leave a Reply

Back to top button