Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു

കാരശ്ശേരി: തേക്കുംകുറ്റി കൃഷിഭവനിൽ വെച്ച് തക്കാളി, മുളക്, വഴുതന, പയർ, വെണ്ട, മുരിങ്ങ, അഗത്തി ചീര, കറിവേപ്പ്, കോവൽ എന്നിവയുടെ തൈകൾ സൗജന്യ വിതരണം നടത്തി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, കൃഷി ഓഫീസർ രേണുക കൊല്ലേരി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ബാലകൃഷ്ണൻ, അജി, കർഷകരായ ഹരിദാസൻ, അനിൽകുമാർ, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button