Thiruvambady
ഹിറ്റാച്ചി കയറ്റിയ ടിപ്പർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്

തിരുവമ്പാടി: മലയോര ഹൈവേ റോഡ് നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഹിറ്റാച്ചി ടിപ്പറിലേക്ക് കയറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിന്റെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്ത ടിപ്പർ വീടിന്റെ മുറ്റത്തേക്കാണ് മറിയുകയായിരുന്നു. ടിപ്പർ ഓടിച്ചിരുന്ന കൂടരഞ്ഞി സ്വദേശി അരുണിന് കാലിന് പരിക്കേറ്റു. അതേസമയം ഹിറ്റാച്ചി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.