Thiruvambady
ബേബി പെരുമാലിൽ അനുസ്മരണവും കർഷക അവാർഡ് ദാനവും ഇന്ന്
![](https://thiruvambadynews.com/wp-content/uploads/2023/07/Thiruvambadynews21062023-69.jpg)
തിരുവമ്പാടി: അന്തരിച്ച കർഷക നേതാവ് ബേബി പെരുമാലിയുടെ ഒന്നാം ചരമവാർഷികം ഇന്ന് തിരുവമ്പാടിയിൽ ആചരിക്കും. തിരുവമ്പാടി ബസ് സ്റ്റാന്റിനു സമീപമുള്ള സഹകരണ ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 – ന് നടക്കുന്ന അനുസ്മരണ സമ്മേളനം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
പെരുമാലി ബേബിയുടെ സ്മരണക്കായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവക ഏർപ്പെടുത്തിയ ഒന്നാമത് കർഷക അവാർഡ് ജോസ് റാണിക്കാട്ടിന് ബിഷപ്പ് ഇഞ്ചനാനിയിൽ സമ്മാനിക്കും.
10001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. ചടങ്ങിൽ തിരുവമ്പാടി ഫൊറോനാ പള്ളി വികാരി ഫാ.തോമസ് നാഗപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.