Mukkam
മണിപ്പൂർ കലാപം; പ്രതിഷേധവുമായി മണാശ്ശേരി എം.എ.എം.ഒ കോളേജ് വിദ്യാർത്ഥികൾ

മുക്കം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെയും മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ബുധൻ വൈകുന്നേരം 4 മണിക്ക് മുക്കം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ണും വായും മൂടികെട്ടി പ്ലകാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി കലാപത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചെറുകുറിപ്പുകൾ വിതരണം ചെയ്തു. മുഹ്സിന സി.പി, മുഹമ്മദ് റിഷാദ്, തേജ ലക്ഷ്മി, തമന്ന എം.എ തുടങ്ങിയവർ സംസാരിച്ചു.