Koodaranji

താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി

കൂടരഞ്ഞി: താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. താമരശ്ശേരിയിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ പരേതരായ ദേവസ്യ, ഏലിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് 1967 ൽ തലശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു.
തലശ്ശേരി രൂപതയിലെ കുടിയാന്മല പൊട്ടൻപ്ലാവ്, മാനന്തവാടി രൂപതയിലെ സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടർ, അ കല്ലുവയൽ നിലമ്പൂർ വാഴവറ്റ മരകാവ് ഇടവകകളിലും തുടർന്ന് അമേരിക്കയിൽ ഹരിസോണയിലെ ഫിനിക്സ് രൂപതയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: ആഗസ്തി, ജോസഫ്, പരേതനായ ദേവസ്യ, ലീലാമ്മ ജോർജ് മഠത്തിൽ മുക്കം, മേരി സോമൻ അഞ്ചേരിൽ, ഫിലോമിന വർക്കി പന്തലാടിക്കൽ പുല്ലൂരാംപാറ, അൽഫോൻസാ വിൽസൺ മണ്ണംപ്ലാക്കൽ പുല്ലൂരാംപാറ കുടിയാന്മല, ടോമി.

സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് കൂടരഞ്ഞിയിലുള്ള സഹോദരൻ ടോമിയുടെ വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button