Thiruvambady

ബേബി പെരുമാലി അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു

തിരുവമ്പാടി: കർഷക നേതാവ് ബേബി പെരുമാലിയുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി ‘ഓർമ്മ മരം’ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി പരിസരത്ത് വികാരി ഫാ.തോമസ് നാഗപറമ്പിൽ നട്ടു.

ഫാ. ജിജിൻ പന്തലാടിക്കൽ, ചാക്കോ കാളംപറമ്പിൽ, തോമസ് വലിയപറമ്പൻ, പ്രിൻസ് തിനംപറമ്പിൽ, തോമസ് പുത്തൻപുര, ജോസഫ് പുലക്കുടി, സണ്ണി പുതുപ്പറമ്പിൽ, പൗളിൻ ചേന്ദപ്പള്ളി, ടോമിച്ചൻ ചക്കിട്ട മുറി, ലിസി മാളിയേക്കൽ, ബെന്നി കിഴക്കേപറമ്പിൽ, അമൽ നെടുങ്കല്ലേൽ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകുന്നേരം 5-ന് തിരുവമ്പാടി ബസ്സ്റ്റാന്റ് പരിസരത്ത് തിരുവമ്പാടി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിക്കും.

ബേബി പെരുമാലിൽ കർഷക അവാർഡ് ജേതാവ് ജോസ് റാണിക്കാട്ടിനെ ലിന്റോ ജോസഫ് എം എൽ എ പൊന്നാട അണിയിച്ച് ആദരിക്കും.

ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

Related Articles

Leave a Reply

Back to top button