Koodaranji
കൂടരഞ്ഞിയിൽ തെങ്ങ്, ജാതി വളത്തിനുള്ള ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: 2023-24 വർഷത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 7 ലക്ഷം രൂപയുടെ 14000 തെങ്ങുകൾക്കുള്ള വളം വിതരണത്തിന്റേയും 2 ലക്ഷം രൂപയുടെ 5526 ജാതിമരത്തിനുള്ള വളം വിതരണത്തിന്റേയും
പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവ്വഹിച്ചു.
കൃഷിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, മെമ്പർമാർ, കർഷകർ, കൃഷിഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമസഭാ ലിസ്റ്റ് പ്രകാരം ജൂലൈ 31 മുതൽ ആഗസ്റ്റ് 8 വരെ ഒന്ന് മുതൽ 14 വരെയുള്ള വാർഡുകളിലെ കർഷകർക്ക് വളത്തിനുള്ള സ്ലിപ്പ് കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു.