Mukkam
എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി പിടിയിൽ

മുക്കം: വെൻ്റ് പൈപ്പ് പാലത്തിന് സമീപത്ത് വച്ച് എം.ഡി.എം.എയുമായി തിരുവമ്പാടി സ്വദേശി പിടിയിൽ. മുക്കം ഭാഗത്തേക്ക് വിൽപ്പനയ്ക്കായി മൂന്ന് കവറുകളിലായി കൊണ്ടുവന്ന ഒന്നര ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായാണ് തിരുവമ്പാടി സ്വദേശി ഷിബിൽ മുക്കം പോലീസിന്റെ പിടിയിലായത്.
മുക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഷാദ് ടി.ടി, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥന്മാരായ ബേബി ആൻഡ്രൂസ്, അനീസ് കെ.എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.