Puthuppady
മലയാര ഹൈവേ മലപുറം-തലയാട് റീച്ചിന്റെ പ്രവർത്തി അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

പുതുപ്പാടി: കട്ടിപ്പാറക്കാരുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ ഭാഗമായ മലപുറം-തലയാട് റീച്ചിന്റെ പ്രവർത്തി അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, സി.പി നിസാർ എന്നിവർ പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കട്ടിപ്പാറയുടെ വികസന പ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടാവുന്ന മലയോര ഹൈവേ 48 കോടി 75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിക്കുന്നത്. മലപ്പുറം ആസ്ഥാനമായുള്ള പി.എം.ആർ കൺസ്ട്രക്ഷൻസ് ആണ് കരാർ ഏറ്റെടുത്തു പ്രവർത്തി നടത്തുന്നത്.
അടിയന്തിരമായി വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.