Puthuppady

കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മാറ്റി സ്ഥാപിക്കാൻ ധാരണ; കൊട്ടാരക്കോത്ത് നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു

പുതുപ്പാടി : പുതുപ്പാടി കൊട്ടാരക്കോത്ത് പുതായി സ്ഥാപിച്ച കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായി. ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ പി ഗീത എന്നിവർ പ്ലാൻറ് ഉടമകളുമായും സമര സമിതിയുമായും നടത്തിയ ചർച്ചയിലാണ് ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായത്. പുതുപ്പാടി, കോഴഞ്ചേരി പഞ്ചായത്തുകളിലെ ഏതാനും സ്ഥലങ്ങൾ സമരസമിതി നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇത് പ്ലാൻറ് ഉടമകൾ വേണ്ടെന്നുവച്ചു.

പ്രവർത്തി ആരംഭിക്കുന്നതിനു പിന്നാലെ ഇവിടെയും സമരം ആരംഭിച്ചേക്കാം എന്ന ആശങ്കയിലാണ് സമരസമിതി മുന്നോട്ടുവച്ച സ്ഥലങ്ങൾ വേണ്ടെന്നുവച്ചത്. പ്ലാന്റിന് നിലവിലുള്ളതിൽ നിന്നും 3 ഇരട്ടി കൂടുതൽ മാലിന്യ സംസ്കരണത്തിന് അനുമതി വേണമെന്ന് ബ്രാൻഡ് ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി. പ്ലാൻറ് മാറ്റി സ്ഥാപിക്കാം എന്ന് ധാരണയായതോടെ നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു.

Related Articles

Leave a Reply

Back to top button