Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി. യുദ്ധവിരുദ്ധ പ്രതിജ്ഞയും,ലോക സമാധാനത്തിനും സാഹോദര്യത്തിനുമായി കുട്ടികൾ മെഴുകുതിരി കളേന്തി പ്രാർത്ഥനയും നടത്തി.
ഹിരോഷിമ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി കുരുന്നുകൾ സഡാക്കോ കൊക്കുകളെയും സ്കൂൾ അങ്കണത്തിൽ പറത്തുകയുണ്ടായി. അധ്യാപകരായ ലെജി, സിസ്റ്റർ ജിസ്മി , അശ്വതി എന്നിവർ നേതൃത്വം നൽകി.