CharamamThiruvambady

തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് (73) അന്തരിച്ചു.

സംസ്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 11:00-മണിക്ക് തിരുവമ്പാടി കോൺവെന്റ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമിത്വം വഹിക്കും.

കണ്ണൂർ,എടൂർ കൊടകുത്തിയേൽ ജോസഫ് മറിയം ദമ്പതികളുടെ മകളാണ് പരേത.

സഹോദരങ്ങൾ : പരേതനായ ചാക്കോച്ചൻ, മത്തായി (റിട്ട. പോസ്റ്റ് മാസ്റ്റർ), ജോയ് (റിട്ടയേർഡ് അധ്യാപകൻ), പരേതനായ ദേവസ്യ, സി. ജോസ് മരിയ സി. എം. സി. (തലശ്ശേരി), തോമസ്, സി.ജോയ്സ് സി എം സി (താമരശ്ശേരി), പരേതനായ ജോൺ, ജോർജ്, ത്രേസ്യാമ്മ (റിട്ട. അധ്യാപിക), അച്ചാമ്മ (റിട്ട. അധ്യാപിക).

തിരുവമ്പാടി, കൂടരഞ്ഞി, ചവറ ഭവൻ താമരശ്ശേരി, മേരിക്കുന്ന് എന്നിവിടങ്ങളിൽ മഠം സുപ്പീരിയറായും, പ്രൊവിൻഷ്യൽ കൗൺസിലറായും വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button