Kodiyathur

കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി

കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. കുട്ടികൾക്ക് ദൃശ്യ, ശ്രാവ്യ സൗകര്യങ്ങളോടെ പഠനം രസകരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ക്ലാസ്മുറി തയ്യാറാക്കിയത്. നാൽപതിലേറെ കുട്ടികളാണ് ഇവിടെ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലായി പഠിക്കുന്നത്.

സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി മുഹമ്മദുണ്ണി ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്തംഗം ടി.കെ അബൂബക്കർ, എസ്.എം.സി ചെയർമാൻ സി മുഹമ്മദലി, ഹെഡ് മാസ്റ്റർ ജി അബ്ദുൽ റഷീദ്, ഇ.സി സാജിദ്, കെ നൗഷാദ്, അഹമ്മദ് കുട്ടി, പി ഷംനാബി, അബ്ദുറഹിമാൻ മാസ്റ്റർ, ഷക്കീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button