കോടഞ്ചേരിയിൽ മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18നും 48നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 2100 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, ജമീല അസീസ്, സിസിലി കോട്ടപ്പള്ളി, വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ, ചിന്നമ്മ വായ്‌ക്കാട്ട്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥയായ ഡോ.തസ്നി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ കൗൺസിലർ ഡോ.അനശ്വര മെൻസ്ട്രൽ കപ്പിന്റെ ഉപയോഗ രീതിയും ജീവിതശൈലി വരുന്ന മാറ്റങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു, ജെ.പി.എച്ച്.എൻ ലിജി വർഗീസ്, വി.ഇ.ഒ ഫസീല, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.