Kodanchery

എം.സി കുര്യൻ അനുസ്മരണ സമ്മേളനം നാളെ നെല്ലിപോയിലിൽ നടക്കും

കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വികസനത്തിനു വഴിതെളിച്ച എം.സി കുര്യൻ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 4 മണിക്ക് നെല്ലിപ്പൊയിലിൽ വച്ചു നടക്കും. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.

Related Articles

Leave a Reply

Back to top button