Koodaranji

കൂടരഞ്ഞി ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണം ചെയ്യ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണ വിതരണം ചെയ്യ്തു. കൂടരഞ്ഞി വരിയാനി ഭവനിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്യ്തു.

വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കരിയർ സെൻറർ ഫോർ ഡിസേബിൾഡ് – അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ സജി ജോർജ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റോസലി ജോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിഎസ് രവീന്ദ്രൻ, വരിയാനി ഭവൻ സ്ഥാപകൻ മാത്യു വരിയാനി, ജോസ് പുളിമൂട്ടിൽ, ക്യൂബ്സ് എഡ്യു-കെയർ ഫൗണ്ടേഷൻ ട്രസ്റ്റി അനൂപ് സദൻ, ജിജോ കൂടരഞ്ഞി പരിവാർ കേരള മെമ്പർ റീന മരംചാട്ടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button