Mukkam
സ്കൂൾ ഐ.ഡി കാർഡ് വിതരണവും മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിന് സ്വീകരണവും നൽകി

മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ഐ.ഡി കാർഡുകളുടെ വിതരണ ഉദ്ഘാടനം മുക്കം ഫയർ ഓഫീസർ എം.എ ഗഫൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അബ്ദുൽസലാം മുണ്ടോളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഗോൾഡ് മെഡൽ ജേതാവായ മുക്കം ഫയർ ഓഫീസർക്ക് സ്കൂളിന്റെ സ്നേഹോപഹാരം പ്രിൻസിപ്പൽ എം.കെ ഹസീല നൽകി. നഗരസഭ കൗൺസിലർ എം.കെ യാസർ മുഖ്യാതിഥിയായി. സ്കൂൾ സീനിയർ അസിസ്റ്റന്റ് പവിത്രമണി, സ്റ്റാഫ് സെക്രട്ടറി നാസർ, സുബ്ഹാൻ ബാബു തുടങ്ങിയവർ സംസാരിച്ചു.