Kodanchery

ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പിന് തുടക്കമായി

കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഓഫ് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള അഡ്വഞ്ചർ ട്രോഫി സീസൺ മൂന്ന് കോടഞ്ചേരിയിൽ തുടക്കമായി. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡി.ടി.പി.സിയും കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നിരന്നപാറ ഇരുൾ കുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിൽ 80 ഓളം
എസ്‌.യു.വികൾ പങ്കെടുക്കും.

കേരളത്തിന് പുറമേ ഇന്ത്യയിലെ നാഷണൽ ഓഫ് റോഡ് മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ എന്നിവർ പങ്കെടുത്തു. മത്സരങ്ങൾ നാളെ സമാപിക്കും.

Related Articles

Leave a Reply

Back to top button